Tuesday, April 3, 2012




Stretched Background Image





Smile




    • അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്. (ബുഖാരി. 1. 6. 301)
       ·  ·  ·മാര്‍ച്ച് 21 1:46pm-ന്

        • Rihana Rinsha സ്ത്രീകള്‍ക്ക് മതം കുറയാന്‍ കാരണം അവര്‍ക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ അവര്‍ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നത് കൊണ്ട്. ആര്‍ത്തവം ഉണ്ടാകുക എന്നതിനുത്തരവാദി സ്ത്രീകളാണോ? അതിന്റെ പേരില്‍ അവര്‍ നരഗത്തില്‍ പോകുന്നു എന്നതിന് ഉത്തരവാദി സ്ത്രീകളാണോ?
          മാര്‍ച്ച് 21 1:53pm-ന് ·  ·  10

        • Rihana Rinsha സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അത് കൊണ്ട് സ്ത്രീകള്‍ക്ക് ബുദ്ധിയും കുറവ് പാവം ഞങ്ങള്‍..
          മാര്‍ച്ച് 21 1:55pm-ന് ·  ·  8

        • Yel Jey Rihana Rinsha സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അത് കൊണ്ട് സ്ത്രീകള്‍ക്ക് ബുദ്ധിയും കുറവ് പാവം ഞങ്ങള്‍..
          അതിനു ഖുറാനില്‍ പല കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട് ദൈവം തനിക്കു തോന്നിയ പോലെ ആളുകളെ നരകത്തിലാക്കാന്‍ വേണ്ടി സൃഷ്ടിച്ചിരിക്കുന്ന കഥ..

          മാര്‍ച്ച് 21 2:02pm-ന് ·  ·  4

        • Pma Nasar Doha Rihana Rinshaമുന്പ് കാലത്ത് പ്രവാചകന്റെ പേരില്‍ പല വചനങ്ങളും ഹദീസായ് കടന്നു വന്നിട്ടുണ്ട് .അതില്‍ തെറ്റായതും  ശരിയാതും ഹദീസുകളെ വേര്‍തിരിക്കാന്‍ ഹദീസ്‌ പണ്ഡിതന്മാര്‍ നിബന്ധനയും വെച്ചിട്ടുണ്ട് .ആ നിബന്ധനക്ക് അതീതമായ ബുഖാരിയിലെ ചില ഹദീസുകള്‍ ഹദീസ്‌ പണ്ഡിതന്മാരാല്‍ (ളഇഫായി )വിമര്‍ശന വിധേയമായിട്ടുണ്ട് .ഇത്തരം ഒരു ഹദീസാണ് ഇവിടെയുള്ളത് ...
          മാര്‍ച്ച് 21 2:18pm-ന് ·  ·  1

        • Rihana Rinsha ആര് പറഞ്ഞു.. വെറുതെ എന്തെങ്കിലും പറഞ്ഞു രക്ഷപെടാന്‍ നോക്കേണ്ടതില്ല. ബുഖാരിയുടെ 6th ബുക്കില്‍ ആര്‍ത്തവം എന്നാ അധ്യായത്തില്‍ സഹീഹുകളില്‍ രേഖപ്പെടുത്തിയ ഹദീസ് ആണിത്. നിങ്ങള്‍ ഒരാള്‍ മാത്രം പറഞ്ഞാല്‍ ഒരു ഹദീസ് സഹീഹ് അല്ല എന്ന് ഇസ്ലാം ലോകം അന്ഗീകരിക്കുമോ? Pma Nasar Doha
          മാര്‍ച്ച് 21 2:25pm-ന് ·  ·  6

        • Pma Nasar Doha മുഹമ്മദ്‌ നബിക്ക് ശേഷം തെളിവില്ലാതെ മാറ്റാരുടെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കേണ്ടതില്ല ഒരു മുസ്ലിമിന് .അത് ബുഖാരിയായാലും .അതുകൊണ്ട് തന്നെ ബുഖാരിയുടെ ഹദീസാനെന്നു കരുതി അപ്പടി സ്വീകരിക്കിറില്ല .ഹദീസ് നീതി ശാസ്ത്രത്തിന്റ്നെ പൊരുത്തപ്പെടാത്ത ഹദീസുകള്‍ വിമര്‍ശന വിദേയമാകുകയും pending ല്‍ വെക്കുകകയും ചെയ്യുക എന്നത് Rihana Rinsha അറിവില്ലായ്മ ആയിരിക്കും .
          മാര്‍ച്ച് 21 2:38pm-ന് ·  ·  2

        • Yel Jey Pma Nasar Doha മുഹമ്മദ്‌ നബിക്ക് ശേഷം തെളിവില്ലാതെ മാറ്റാരുടെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കേണ്ടതില്ല ഒരു മുസ്ലിമിന് .അത് ബുഖാരിയായാലും .അതുകൊണ്ട് തന്നെ ബുഖാരിയുടെ ഹദീസാനെന്നു കരുതി അപ്പടി സ്വീകരിക്കിറില്ല .ഹദീസ് നീതി ശാസ്ത്രത്തിന്റ്നെ പൊരുത്തപ്പെടാത്ത ഹദീസുകള്‍ വിമര്‍ശന വിദേയമാകുകയും pending ല്‍ വെക്കുകകയും ചെയ്യുക എന്നത് Rihana Rinsha അറിവില്ലായ്മ ആയിരിക്കും ..................ha ha ha h aha.
          മാര്‍ച്ച് 21 2:43pm-ന് ·  ·  1

        • Rihana Rinsha ഇതേ ഹദീസ് മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇനിയും ആദികാരികതയെ സംശയിക്കുകയാനെങ്കില്‍ എല്ലാ ഹദീസിന്റെയും ആദികാരികതയെ സംശയിക്കുക എന്നിട്ട് ചേകന്നൂര്‍ പറഞ്ഞത് അനുസരിച്ച് ജീവിക്കുക. Pma Nasar Doha

          ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)

          മാര്‍ച്ച് 21 2:48pm-ന് ·  ·  1

        • Pma Nasar Doha ബുഖാരിയിലും മുസ്ലിമിലും യോജിച്ചു വന്ന ( മുത്ത്ഫക്കുന്‍ അലൈഹി ) ഹദീസായാല്‍ അപ്പടി സ്വീകരിക്കണം എന്ന് നബി പറഞ്ഞു വെച്ചിട്ടില്ല  ...


          മാര്‍ച്ച് 21 2:56pm-ന് · 

        • Rihana Rinsha ഈ ഹദീസ് സഹീഹല്ല എന്ന് നിഷേധിച്ചത് ആര്? എവിടന്നു കിട്ടി ഈ റിപ്പോര്‍ട്ട്‌ നിങ്ങള്ക്ക്? ഇതുവരെ ഒരു മുല്ലാമാര്‍ പോലും അവകാശപ്പെടാത്ത ഈ വാദം എന്തിനു. മുഹമ്മദിന്റെ വിഡ്ഢിത്തം വെളിപ്പെടുന്നു എന്നാ കുറ്റബോധം ഈ ഹദീസിന്റെ കാര്യത്തില്‍ മറ്റു ഇസ്ലാമിക മുല്ലമാര്‍ക്ക് പോലും ഇല്ലല്ലോ. Pma Nasar Doha
          മാര്‍ച്ച് 21 3:15pm-ന് ·  ·  5

        • Rihana Rinsha ഉമ്മുസലമ(റ) നിവേദനം: ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടു. അപ്പോള്‍ ആ സ്ത്രീയുടെ ഇരുകണ്ണിനും രോഗം ബാധിച്ചു. കുടുംബത്തിനു ഭയമായി. അവര്‍ നബി(സ)യുടെ അടുക്കല്‍ വന്നു. കണ്ണില്‍ സുറുമയിടാന്‍ അനുമതി ചോദിച്ചു. നബി(സ) അരുളി: അവള്‍ സുറുമയിടരുത്. മുമ്പ് അജ്ഞാനകാലത്ത് ഭര്‍ത്താവ് മരിച്ചാല്‍ താഴ്ന്ന വസ്ത്രം ധരിച്ചുകൊണ്ട് വളരെ മോശമായ നിലക്കുളള വീട്ടിലാണ് സ്ത്രീ ജീവിക്കുക. അങ്ങനെ ഒരുകൊല്ലം കഴിയുകയും ഒരു നായ ആ വഴിക്കു നടന്നു പോവുകയും ചെയ്താല്‍ നാല്‍ക്കാലികളുടെ കാഷ്ഠത്തിന്റെ ഒരുതുണ്ടെടുത്ത് അവള്‍ എറിയും. ശരി ഇവള്‍ക്ക് നാലുമാസവും പത്തുദിവസവും കഴിയുംവരെ സുറുമ ഉപയോഗിക്കുവാന്‍ പാടില്ല. (ബുഖാരി. 7. 63. 252)
          മാര്‍ച്ച് 21 3:48pm-ന് · 

        • Rihana Rinsha അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ അയാളുടെ അനുമതിയില്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുവാന്‍ പാടില്ല. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ ഒരു അന്യപുരുഷനെ വീട്ടില്‍ പ്രവേശിപ്പിക്കുവാനും പാടില്ല. അദ്ദേഹത്തിന്റെ അനുമതി കൂടാതെ അവള്‍ ചിലവഴിച്ച ഏതൊന്നിന്റെയും പ്രതിഫലത്തില്‍ പകുതി അദ്ദേഹത്തിന് ലഭിക്കും. (ബുഖാരി. 7. 62. 120)
          മാര്‍ച്ച് 21 3:49pm-ന് ·  ·  2

        • Rihana Rinsha ഉസാമ:(റ) പറയുന്നു: നബി(സ)അരുളി: പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക് ശേഷം ഞാന്‍ ഉപേക്ഷിക്കുന്നില്ല. (ബുഖാരി. 7. 62. 33)
          മാര്‍ച്ച് 21 4:05pm-ന് ·  ·  3

        • Isthaq Dery Rihana Rinsha who are you .....fool
          മാര്‍ച്ച് 21 4:06pm-ന് · 

        • Rihana Rinsha ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)യുടെ അടുത്തുവെച്ച് ദുശ്ശകുനത്തെ സംബന്ധിച്ച് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. ദുശ്ശകുനം എന്നതു ഉണ്ടാകുമായിരുന്നുവെങ്കില്‍ അതു വീട്, സ്ത്രീ, കുതിര എന്നിവയിലാണ് ഉണ്ടാവേണ്ടിയിരുന്നത് (പക്ഷേ അങ്ങിനെയൊന്ന് ഇല്ലതന്നെ). (ബുഖാരി. 7. 62. 30)
          മാര്‍ച്ച് 21 4:09pm-ന് ·  ·  2

        • Pma Nasar Doha Rihana Rinsha ഈ ഹദീസ് സഹീഹല്ല എന്ന് നിഷേധിച്ചത് ആര്? എവിടന്നു കിട്ടി ഈ റിപ്പോര്‍ട്ട്‌ നിങ്ങള്ക്ക്? _________________________

          ബുഖാരിയുടെയും മുസ്ലിമിന്റെയും മലയാള പരിഭാഷ വായിച്ചാല്‍ അത് കിട്ടികൊള്ളമെന്നില്ല അതിനു ഉസൂലുല്‍ ഹദീസ് പഠിക്കണം .നബിക്ക് സിഹ്രു ബാധിച്ചു എന്നുള്ള ബുഖാരിയിലെ ഹദീസടക്കമുള്ള സ്വീകാര്യ യോഗ്യമല്ലാത്ത ഹദീസുകള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല .
          സ്വീകാര്യാമല്ലത്തതു ചര്‍ച്ച ചെയ്യുന്നതിനെക്കാള്‍ നല്ലത് ഞാന്‍ ചില ചോദ്യം ചോദിക്കാം
          എന്താണ് ഈ തല്ക്കാല ജീവിതത്തിന്റെ ലക്ഷ്യം ..ഈ പ്രപഞ്ചം ഉണ്ടാകാനുള്ള കാരണമെന്താണ് ...മരണാ നാന്തരം മനുഷ്യന്റെ അവസ്ഥയെന്താണ് ...?

          മാര്‍ച്ച് 21 5:27pm-ന് ·  ·  1

        • Shamim KM അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) അരുളി: ജനങ്ങളില്‍ ആര്‍ക്കെങ്കിലും സൂജൂദ്‌ ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ ഭര്‍ത്താവിന്‌ സൂജൂദ്‌ ചെയ്യാന്‍ സ്ത്രീയോട്‌ ഞാന്‍ കല്‍പിക്കുമായിരുന്നു. (തിര്‍മിദി)
          മാര്‍ച്ച് 22 12:04am-ന് ·  ·  1

        • Shamim KM മുആദുബ്നു ജബലി(റ)്‍ നിന്ന്‌ നിവേദനം:: നബി(സ) പ്രസ്താവിച്ചു: ഒരു സ്്രീ ഹലോകത്തുവെച്ച്‌ ഭര്‍ത്താവിനെ ശല്യപ്പെടുത്തിയാല്‍ അയാളുടെ സ്വര്‍ഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ! അല്ലാഹു നിന്നെ ശപിക്കട്ടെ! നിന്‍റെ അടുക്കല്‍ ഒരു അതിഥി മാത്രമാണ്‌ അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ്‌ അദ്ദേഹം എന്‍റെ അടുത്ത്‌ വരാനായിട്ടുണ്ട്‌. (തിര്‍മുദി)
          മാര്‍ച്ച് 22 12:04am-ന് ·  ·  3

        • Shamim KM ‎*****മുആദി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: പ്രതികാരത്തിന് കഴിവുണ്ടായിരിക്കെ വല്ലവനും കോപമടക്കിയാല്‍ ജനമദ്ധ്യത്തില്‍ വെച്ച് തനിക്കിഷ്ടപ്പെട്ട സുന്ദരികളെ അല്ലാഹു അവന് സമ്മാനിക്കും. (അബൂദാവൂദ്, തിര്‍മിദി)**** ദൈവം ആളു കൊള്ളാമല്ലോ!
          മാര്‍ച്ച് 22 12:11am-ന് ·  ·  2

        • Mohammed Ashraf ഇന്നതെ സ്ത്രീകളില്‍ ചെരിപ്പു കൊണ്ട് ഏറിഞിരിക്കും മൊഹമ്മദ് കാക്കയെ.
          മാര്‍ച്ച് 22 1:32am-ന് · 

        • Mohammed Ashraf മോഹമ്മെദു അപ്പോളപ്പോള്‍ അടിച്ചു കാച്ചിയവ ആണ് കൊയാമാര്‍ക്ക് "ദൈവീക കിതാബായി കൊണ്ട് നടക്കുന്നത്...
          മാര്‍ച്ച് 22 1:37am-ന് ·  ·  1

        • Ashraf CH ഹ ഹ പിന്നെ ജബ്ബാര്‍ മാഷും നിന്നെയും വിശ്വസിക്കണോ ??/
          മാര്‍ച്ച് 22 1:38am-ന് · 

        • Ashraf CH അഞ്ചോ പത്തോ യുക്തിവാദികള്‍ പറയുന്നതാണ് സത്യം എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ലല്ലോ വിശ്വാസികള്‍
          മാര്‍ച്ച് 22 1:41am-ന് ·  ·  2

        • Ashraf CH ഇസ്ലാം ഈ നൂറ്റാണ്ടിലും ശോഭിക്കുന്നു യുക്തിവാദികള്‍ കരഞ്ഞു സമയം തീര്‍ക്കുന്നു ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്
          മാര്‍ച്ച് 22 1:42am-ന് ·  ·  1

        • Mohammed Ashraf ഈ ചവറു ഹദീസിനെക്കാള്‍ 100 കണക്കിനു മെച്ചപെട്ട നിയമങ്ങള്‍ ലോകത്തുണ്ടു. Child abuser മൊഹമ്മതു പറഞ്ഞ കാടന് നിയമങ്ങള്‍ ദൈവീക വെളിപാടുകള്‍ ആകുന്നത് നിങ്ങള്‍ കൊയാമാര്‍ക്കും സംസകാര ശൂന്യര്‍ക്ക്, ഉതകും...
          മാര്‍ച്ച് 22 1:50am-ന് ·  ·  1

        • Ashraf CH ഹോ അത് ഞങ്ങള്‍ അങ്ങ് സഹിച്ചു മോന് വിഷമിക്കേണ്ട കരഞ്ഞോ ആയുസ്സുള്ളത് വരെ
          മാര്‍ച്ച് 22 1:52am-ന് · 

        • Iqbal Chomile Pma Nasar Doha .നബിക്ക് സിഹ്രു ബാധിച്ചു എന്നുള്ള
          ബുഖാരിയിലെ ഹദീസടക്കമുള്ള സ്വീകാര്യ യോഗ്യമല്ലാത്ത ഹദീസുകള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല ///////
          മടവൂര്‍ വിഭാഗം മുജഹിധുകള്‍ മാത്രമല്ലെ ഈ ഹദീസ് സ്വീകാര്യമല്ല എന്ന് പറയുന്നുള്ളൂ ??? ( അതും ചേകനൂര്‍ മൌലവിയില്‍ നിന്ന് ചിന്താ പരമായ ഊര്‍ജം കൊണ്ട് ..!!!) ആതാമാബിമാനം എന്നൊന്ന് ഈ മൊല്ല മതക്കാര്‍കില്ലല്ലോ.......!!!

          മാര്‍ച്ച് 22 2:15am-ന് ·  ·  2

        • Pma Nasar Doha മുസ്ലിങ്ങളിലെ ഏതെങ്കിലും വിഭാഗത്തിന്റെ കാഴ്ച പ്പാട് എന്നനിലക്കല്ല മറിച്ചു ഒരു മുസ്ലിമിനു സംബന്ധിച്ചടത്തോളം മുഹമ്മദ്‌ നബിക്ക് ശേഷം തെളിവില്ലാതെ മാറ്റാരുടെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കേണ്ടതില്ല .
          മാര്‍ച്ച് 22 8:34am-ന് ·  ·  1

        • Rihana Rinsha 
          ഉസൂലുല്‍ ഹദീഥ് ഞാന്‍ വായിച്ചതാണ് ചങ്ങാതീ.. താങ്കള്‍ അത് വായിച്ചിട്ടില്ല എന്നത് താങ്കളുടെ വചനത്തില്‍ നിന്ന് മനസിലാകുന്നു. ഉസൂലുല്‍ ഹദീതില്‍ ഇതെല്ലാം ആധികാരികം ഇതെല്ലാം ആതികാരികമാള്ളത് എന്നതല്ല പറയുന്നത് എങ്ങിനെയാണ് ഹദീസിന്റെ ആദികാരികത നിശ്ചയിക്കുനത് എന്നതാണ്. അതിനു ശേഷം ഫതഹുല്‍ ബാരിയില്‍ നോക്കിയാല്‍ പ്രത്യുത ഹദീസിന്റെ സനാദ് (ആരില്‍ നിന്ന് ആര് കൈമാറി വന്നു ) നോക്കിയിട്ട് ഈ ഹദീസിനെ വിലയിരുത്തിയതാണ്. എന്റെ പക്കലുള്ള ഹദീസ് കലെക്ഷനില്‍ സഹേഹ് അല്ല എന്ന് പറയുന്നവയും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് അവയിലും ഇത് കാണുന്നില്ല. സിഹ്രു കഥയുമൊക്കെ ഉണ്ട്. ഇനി താങ്കള്‍ എവിടന്നു കിട്ടിയ അറിവാണ് എന്നത് നല്‍കിയാലും. ഇസ്ലാമിനെ പറ്റി അറിയില്ല എന്ന് കരുതി ഒരു ചെറിയ അസ്ത്രമെരിഞ്ഞു നോക്കിയതാനല്ലേ..? എന്റെ കുറെ സമയം പോയി.. Pma Nasar Doha

          മുസ്ലിങ്ങളിലെ ഏതെങ്കിലും വിഭാഗത്തിന്റെ കാഴ്ച പ്പാട് എന്നനിലക്കല്ല മറിച്ചു ഒരു മുസ്ലിമിനു സംബന്ധിച്ചടത്തോളം മുഹമ്മദ്‌ നബിക്ക് ശേഷം തെളിവില്ലാതെ മാറ്റാരുടെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കേണ്ടതില്ല .

          മേല്പറഞ്ഞ പരഗ്രഫിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഹദീസും ആദികാരികമല്ല എന്നും പറയേണ്ടി വരുമല്ലോ.. പല ഹദീസുകളും ചില വിഭാഗത്തിന് ആദികാരവും അല്ലാത്തവര്‍ക്ക് ആധികാരമില്ലാതവയുമാനു.

          മാര്‍ച്ച് 22 1:34pm-ന് ·  ·  1

        • Ubaid Khaleef Rahman Vadakkanchery Rihana Rinsha..... തന്റെ മാതാപിതാക്കളെ താന്‍ ബഹുമാനിക്കുന്നുണ്ടോ....???
          മാര്‍ച്ച് 22 4:51pm-ന് · 

        • Pma Nasar Doha ഉസൂലുല്‍ ഹദീസിന്‍റെ നിയമ പരിധിയില്‍ വരുന്നവയെ ആണ്  സ്വഹീഹായി
          സ്വീകരിക്കുന്നത് 

          ഈ ജിവിതത്തിന്റെ പരമ പ്രധാനമായ ചില ചോദ്യം ഞാന്‍ ചോദിക്കാം Rihana Rinsha ക്ക് വ്യക്തമായി അതിനു മറുപടി പറയാന്‍ കഴിയുമോ ..?

          മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?
          Rihana Rinsha യുടെ അനുവാദമോ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ താല്‍കാലിക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?

          മാര്‍ച്ച് 22 11:35pm-ന് · 

        • Anand Raj Common argument by mullas when isam is exposed
          1)This is not original hadith....show me where it is written
          2)this in malayalam is different..you must read the arabic version to understand
          3)if you quote the arabic version then new argument....Quran is old arabic and have too many meanings(so they can now twist to make it morally correct to protect the pedophile).
          if islam is a true religion then why allah could not even remove simple ambiguities??...

          മാര്‍ച്ച് 23 5:29am-ന് ·  ·  4

        • Kumar Pradeeksha Absolutely correct.
          മാര്‍ച്ച് 23 5:37am-ന് · 

        • Josemon Mathew ഖുറാനില്‍ എല്ലാം ഉണ്ട് എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. അപ്പൊ, പിന്നെ ഈ ഹദീസ്‌ എന്തിനാ?
          മാര്‍ച്ച് 23 5:42am-ന് ·  ·  4

        • Pma Nasar Doha ഖുറാനും ഹദീസുമാണ് ഇസ്ലാമിന്റെ പ്രമാങ്ങള്‍ .ഖുറാനിലെ പല വചനങ്ങളുടെയും വിശദീകരണം ഹദീസില്‍ നിന്നാണ് കിട്ടുക ..
          മാര്‍ച്ച് 23 9:20am-ന് · 

        • Yel Jey Isthaq Dery Rihana Rinsha who are you .....fool,,,,,,,,,,,,,,ഹ ഹ ഹ ഹ ഹ മിടുക്കാ..
          മാര്‍ച്ച് 23 9:46am-ന് · 

        • Yel Jey Josemon Mathew ഖുറാനില്‍ എല്ലാം ഉണ്ട് എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. അപ്പൊ, പിന്നെ ഈ ഹദീസ്‌ എന്തിനാ?

          Pma Nasar Doha ഖുറാനും ഹദീസുമാണ് ഇസ്ലാമിന്റെ പ്രമാങ്ങള്‍ .ഖുറാനിലെ പല വചനങ്ങളുടെയും വിശദീകരണം ഹദീസില്‍ നിന്നാണ് കിട്ടുക ..............................ന്ന്വച്ചാല്‍ ദൈവം ഇറക്കിയത് മനുഷ്യന് പുടി കിട്ടിയില്ലെങ്കിലോ എന്ന് കരുതി മനുഷ്യന്റെ വക ചെറിയൊരു വിശദീകരണം.അപ്പോഴും ഞങ്ങള്‍ ലത് പറയും.ഖുറാന്‍ എല്ലാക്കാലത്തെക്കുമുള്ള മനുഷ്യര്‍ക്ക്‌ വേണ്ടി പടച്ചോന്‍ നേരിട്ടിരക്കിയതാണ്.അത് എല്ലാവര്ക്കും മനസ്സിലാക്കാന്‍ വിശദീകരണം വേണ്ടി വന്നത് ദൈവത്തിന്റെ കുഴപ്പം അല്ല മനുഷ്യന്റെ മാത്രം ആണ്.ദൈവം ആരാ മോന്‍..

          മാര്‍ച്ച് 23 9:49am-ന് ·  ·  6

        • Abu Freedom its funny that some people here are rejecting Hadiths to protect a all knowing , powerful god . Don't take them seriously they know all these are blunders .
          മൊബൈല്‍ വഴി മാര്‍ച്ച് 23 9:56am-ന്യത്ത്. ·  ·  4

        • Pma Nasar Doha ശരി ..ഖുറാനും ഹദീസും വിട്ടേക്കു .....

          ഈ ജിവിതത്തിന്റെ പരമ പ്രധാനമായ ചില ചോദ്യങ്ങള്‍ക്ക് ന്യായമായ മറുപടി പറയാന്‍
          കഴിയുമോ ..?

          മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?
          നമ്മുടെ അനുവാദമോ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ താല്‍കാലിക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?

          മാര്‍ച്ച് 23 10:56am-ന് · 

        • Yel Jey Pma Nasar Doha ശരി ..ഖുറാനും ഹദീസും വിട്ടേക്കു .....

          ഈ ജിവിതത്തിന്റെ പരമ പ്രധാനമായ ചില ചോദ്യങ്ങള്‍ക്ക് ന്യായമായ മറുപടി പറയാന്‍
          കഴിയുമോ ..?

          മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?
          നമ്മുടെ അനുവാദമോ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ താല്‍കാലിക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?
          ..............................ഇത്ര പെട്ടെന്ന് ലവിടെ എത്തിയോ?1അതിജീവിക്കുക അതിനു ശ്രമിക്കുക എന്നത് തന്നെ.മനുഷ്യന്റെ അല്ല എല്ലാ ജീവജാലങ്ങളുടെയും.2സൂക്ഷ്മ ജീവികള്‍ക്ക് ആഹാരമാകും.3ഉണ്ടെന്നു മതിയായ തെളിവ് ഇല്ല എന്നത് തന്നെ.(ചീഞ്ഞു പോയ സാധനത്തിനു വേറെ ജീവിതമോ?).

          മാര്‍ച്ച് 23 11:29am-ന് · 

        • Yel Jey Pma Nasar Doha ?
          മാര്‍ച്ച് 23 11:38am-ന് · 

        • Thaccholi Othenan ‎@ Pma Nasar Doha

          മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....? -> താല്‍ക്കാലിക ലക്‌ഷ്യം പലതും ആവാം. ബിവറെജസിന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നവന്റെ താല്‍ക്കാലിക ലക്‌ഷ്യം ഒരു കുപ്പി കിട്ടുക എന്നാകുന്നു.

          മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...? -> മരിച്ചവന്‍ മിക്കവാറും മരിച്ചവന്‍ തന്നെ ആകാന്‍ ആണ് സാധ്യത

          നമ്മുടെ അനുവാദമോ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ താല്‍കാലിക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....? -> ഉണ്ട് എന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല.

          മാര്‍ച്ച് 23 3:18pm-ന് ·  ·  1

        • Abu Freedom he is trying to twist the subject . Lol
          മൊബൈല്‍ വഴി മാര്‍ച്ച് 23 3:23pm-ന്യത്ത്. ·  ·  1

        • Ashraf CH ഉണ്ട് ഇല്ല അതവിടെ ഇരിക്കട്ടെ ഉള്ളവന്‍ അങ്ങനെ ജീവിക്കട്ടെ ഇല്ലാത്തവന്‍ അങ്ങനെ ! പിന്നെ വിമര്‍ശിക്കാന്‍ നില്‍ക്കണോ ?
          മാര്‍ച്ച് 23 3:25pm-ന് · 

        • Pma Nasar Doha 
          Yel Jeyഅതിജീവിക്കുക .......!അതിനു ശ്രമിക്കുന്നതിനെക്കാള്‍ നല്ലത് തൂങ്ങി ചത്തൂടെ .അതാകുമ്പോള്‍ ഇവിടത്തെ ടെന്‍ഷന്‍ അനുഭവിക്കണ്ടല്ലോ ...?കുറെ അതിജീവിച്ചു ഒന്നും നേടാതെ അറുതിയാവുന്നതോ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ ലക്‌ഷ്യം .....................................................................?

          മനുഷ്യ യുക്തിക്ക് യോജിക്കാനാകാത്ത ജീവിത ലക്ഷ്യമാണോ യുക്തിവാദവുമായി എല്ലാം അളക്കാന്‍ മെനക്കെടുന്ന യുക്തിവാദിയുടെത് ..............................?

          മാര്‍ച്ച് 23 7:20pm-ന് ·  ·  2

        • Sideeq Zidman മോനെ ശമീം കെ എം. താങ്കള്‍ പെരുന്നാളിന് പോകാറുള്ള പള്ളി ഏതാണെന്ന് ഇതുവരെ പറഞ്ഞില്ല....
          മാര്‍ച്ച് 24 4:53pm-ന് · 

        • Selam Kechery ഈ ആര്‍ത്ഥവകാര്യങ്ങളെ കുറിച്ച് നബിക്ക് ആദികാരികമായി എങ്ങിനെയാണു സംസാരിക്കാന്‍ കഴിയുക അതൊരു സ്ത്രീയുടെ സ്വകാര്യതയല്ലെ.മുഖത്തുനോക്കി നിങ്ങള്‍ നരകവാസികള്‍ എന്നുപറഞ്ഞാല്‍ സ്വാഭാവികമായും വെള്ളവും തീയ്യും തിരിച്ചറിയുന്ന സ്ത്ഥിതിക്ക് അവര്‍ക്ക് പ്രതിഷേധങ്ങളുണ്‍ടാവില്ലെ അവരതു പറഞ്ഞുകാണില്ലെ ഏതു വിശുദ്ധ വായനയിലും പ്രവാചകരെ ന്യായീകരിച്ചതും അല്‍ഭുതങ്ങളും വീരഗാധകളും മാത്രം.സഹനം വല്ലതും സഹിച്ചാല്‍ അതിന് പ്രത്യേകത വല്ലതുംകൊടുക്കും,.ഒരു ഗ്രന്ത്ഥത്തിലും സാധാരണക്കാരനെ കാണുന്നില്ല.ബുദ്ധിക്ക് പ്രത്യേക വേര്‍ത്തിരിവുകളുണ്‍ടോ ഏറ്റകുറച്ചിലുകളുണ്‍ടോ ബുദ്ധിയെന്നത് തുല്യതാപരിവേഷമല്ലെ അത് കൂടിയും കുറഞ്ഞും നില്‍ക്കുമെന്നത് ശരിതന്നെ ഇന്ന് സ്ത്രീകള്‍ക്ക് ബുദ്ധികുറവെന്നുപറയാനാകുമോ...എന്തുകൊണ്‍ടാണ് ഈ സ്ത്രീ പക്ഷത്തുനിന്ന് ശക്തമായൊരു
          മാര്‍ച്ച് 24 9:33pm-ന് · 

        • Shamim KM <<മോനെ ശമീം കെ എം. താങ്കള്‍ പെരുന്നാളിന് പോകാറുള്ള പള്ളി ഏതാണെന്ന് ഇതുവരെ പറഞ്ഞില്ല....>> Brother Sideeq Zidman ഞാന്‍ പള്ളിയില്‍ പോകാറില്ല. ഓര്മ വെച്ച നാള്‍ മുതല്‍. ഒരു പള്ളിയിലും എന്‍റെ അക്കൗണ്ട്‌ കാണില്ല. ഇനി മരിച്ചാല്‍ അതും പള്ളിയില്‍ പോകില്ല. എന്‍റെ ബോഡി മെഡിക്കല്‍ കോളേജുകാര്‍ കൊണ്ട് പൊയ്ക്കൊള്ളും. അങ്ങിനെ എങ്കിലും സമൂഹത്തിനു ഒരു നന്മ ചെയ്യാന്‍ അവസരം കിട്ടും എങ്കില്‍ അതാണ്‌ നല്ലത് എന്ന് കരുതുന്നു.
          മാര്‍ച്ച് 24 10:06pm-ന് ·  ·  4

        • Sideeq Zidman ഹ ഹ ഹ .അങ്ങനെയെങ്കിലും സമൂഹത്തിനു ഒരു നന്മ ചെയാന്‍ അവസരം കിട്ടും എങ്കില്‍ അതാണ് നല്ലത് എന്ന് കരുതുന്നു. അപോ ഇത് വരെ സമൂഹത്തിനു ഒരു നന്മയും ചെയ്തിട്ടില്ല. ഈ ചെയ്തു കൊണ്ടിരിക്കുന്നതൊക്കെ തിന്മയാണെന്നു സോയം തന്നെ അറിയാം ലെ. വളരെ നല്ലത് അഭിനന്തനങ്ങള്‍ ....
          മാര്‍ച്ച് 24 10:10pm-ന് · 

        • Pma Nasar Doha മാനവരാശിയുടെ സന്മാര്‍ഗ്ഗ ദര്‍ശനമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത് .അത് കൊണ്ട് തന്നെ മാനവര്‍ക്ക് പരമമായി ദോഷം വരുന്ന ഒന്നും ഇസ്ലാമില്‍ ഇല്ല തന്നെ ...ഇസ്ലാമിനെ തകര്‍ക്കാന്‍ നബിയുടെ പേരില്‍ കടത്തികൂട്ടിയതും ചിലത് വിശദീകരണം ഇല്ലാതെ വ്യക്തമായ ആശയങ്ങള്‍ പ്രകട മാകാത്തതുമായ ഹദീസികളുമാണ് ഇസ്ലാമിന്റെ വിമര്‍ശകര്‍ കൊണ്ട് നടക്കുന്നത് .............................
          മാര്‍ച്ച് 25 2:18pm-ന് · 

        • Pk Shakeel എങ്കില്‍ കടത്തി കൂട്ടിയ ഹദീസുകളും മറ്റും ഇന്നതൊക്കെ ആണ് എന്ന് പറഞ്ഞു ആ കാര്യങ്ങള്‍ ഞാഗളുടെതല്ല കായോഴിയുനൂ എന്ന് ആദികാരികം ആയി ഫത്വ ഇറക്കി കൂടെ. പറ്റുമോ? (ചേകനൂര്‍ നോക്കിയതാണ് അത്. )
          മാര്‍ച്ച് 26 9:26am-ന് ·  ·  1

        • Abu Freedom don't take like this people seriously , they do not have any idea what they meant to say . these people are less honest .
          മാര്‍ച്ച് 26 9:31am-ന് · 

        • Ithikkarapakki Pakki 
          അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്.???????????
          അപ്പോള്‍ നരകവും സ്വര്‍ഗ്ഗവും ഒക്കെ ഓപ്പണ്‍ ആയോ ? അപ്പോള്‍ ലോകവസനവും വിചാരണയും ഒന്നും ഇല്ലേ ?...
          അതോ സ്ത്രീകള്‍ കൂടുതല്‍ നരഗത്തില്‍ പോകട്ടെ എന്ന് പുള്ളി റെകമെണ്ട് ചെയ്തോ ?

          മാര്‍ച്ച് 26 9:39am-ന് · 

        • Manu Prabakar P ACCEPTED HADEES എന്നും പറഞ്ഞു ഒരു ബുക്ക്‌ പബ്ലിഷ് ചെയ്തൂടെ ഈ പ്രസനം ഒക്കെ തീരുമല്ലോ ...
          മാര്‍ച്ച് 26 9:40am-ന് · 

        • Pma Nasar Doha Ithikkarapakki Pakki അതോ സ്ത്രീകള്‍ കൂടുതല്‍ നരഗത്തില്‍ പോകട്ടെ എന്ന് പുള്ളി റെകമെണ്ട് ചെയ്തോ ?_______________________________________________

          ഈ ദുനിയാവിലെ മനുഷ്യരുടെ കര്‍മ്മങ്ങളുടെ ഫലങ്ങളാണ് മരണാനന്തരം സ്വര്‍ഗ്ഗവും നരകവും ലഭികുന്നത് .ഭാവി ഭൂതം വര്‍ത്തമാനം എന്നി കാലങ്ങള്‍ക്കു അതീതനായ സ്രഷ്ടാവ് പ്രവാചകനിലൂടെ, ഭൂമിയില്‍ സ്ത്രീകള്‍ കൂടുതല്‍ തിന്മയില്‍ വ്യഹരിചച്ചതിന്റെ
          അനന്തര ഫലം മുന്‍കൂട്ടി അറിയിക്കപ്പെട്ടതാണ് . .

          മാര്‍ച്ച് 26 5:27pm-ന് · 

        • Nazeer Nak Manu Prabakar P ACCEPTED HADEES എന്നും പറഞ്ഞു ഒരു ബുക്ക്‌ പബ്ലിഷ് ചെയ്തൂടെ ഈ പ്രസനം ഒക്കെ തീരുമല്ലോ ...>>>>>>>>>>

          അങ്ങനെ ഇറക്കാന്‍ പറ്റില്ല മനൂ.അതല്ലേ കുടുങ്ങിപ്പോയതു.ബുഖാരി ഒരിക്കല്‍ ഒരു ഹദീസ് ഉണ്ടെന്നറിഞ്ഞ് അത് ശേഖരിക്കാന്‍ പോയി.അവിടെ ചെന്നപ്പോള്‍ ഹദീസ് പറയേണ്ട ആള്‍ ഒരു പശുവിനെ മുന്നോട്ടു നടത്താന്‍ പുല്ലു കാണിച്ചു പറ്റിക്കുന്നു! എന്നാല്‍ പുല്ലു കൊടുക്കുന്നില്ല!ഇത് കണ്ട ബുഖാരി ആ ഹദീസ് ശേഖരിക്കാതെ സ്ഥലം വിട്ടു!പിന്നെ ഓരോ ഹദീസ് കിട്ടിയ ശേഷം രണ്ടു റക്കഅത് സുന്നത് നിസ്കരിചിട്ടെ എഴുതാരും ഉള്ളൂ! അത്ര കൃത്യമായി എഴുതി വെച്ച് പിന്നെ അങ്ങേരു തന്നെ ക്രോദീകരിച്ചു അടിവരയും ഇട്ടതാണ് സ്വഹേഹ് ബുഖാരി.മുസ്ലിം പറഞ്ഞിരിക്കുന്നതോ? ഞാന്‍ സത്യമാണെന്ന് ഉറപ്പുള്ളതല്ലാതെ ഇതില്‍ എഴുതിയിട്ടില്ല എന്നും. ഇനി അത് ഇവര്‍ ഇക്കാലത്ത് തിരുത്തിയാല്‍ മൊത്തം പൊളിയും.അതല്ലേ ചെകനൂരിനെ തട്ടിയത്.പിന്നെ ഇവിടെ ചിലര്‍ സ്വീകാര്യത ഒക്കെ പറയുന്നത് വിവരം ഇല്ലാത്തത് കൊണ്ടാണ്.അത് കാര്യമാക്കണ്ട!

          മാര്‍ച്ച് 26 11:14pm-ന് ·  ·  2

        • Tippu Kerala നബിയുടെ കാലത്ത് ഉള്ളതാണ് നബി പറഞ്ഞതാണ് എങ്കില്‍ mr ബുഖാരിക്ക് അന്നത്തെ ഏതെങ്കിലും പള്ളിയില്‍ പോയി ഏതെങ്കിലും ഉസ്താദിനോട് ചോദിച്ചാല്‍ പോരായിരുന്നോ
          പുലലും കൊണ്ട് നടക്കുന്നവന്റെ അടുത്ത് പോകണോ?

          കഥയില്‍ ചോദ്യം തീരെ യില്ല എന്നത് മറന്നതാണ് ?

          മാര്‍ച്ച് 26 11:18pm-ന് ·  ·  1

        • Jassim Abdul Latheef fake hadees
          മാര്‍ച്ച് 26 11:22pm-ന് · 

        • Yel Jey 
          Pma Nasar Doha Yel Jeyഅതിജീവിക്കുക .......!അതിനു ശ്രമിക്കുന്നതിനെക്കാള്‍ നല്ലത് തൂങ്ങി ചത്തൂടെ .അതാകുമ്പോള്‍ ഇവിടത്തെ ടെന്‍ഷന്‍ അനുഭവിക്കണ്ടല്ലോ ...?കുറെ അതിജീവിച്ചു ഒന്നും നേടാതെ അറുതിയാവുന്നതോ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ ലക്‌ഷ്യം .....................................................................?

          മനുഷ്യ യുക്തിക്ക് യോജിക്കാനാകാത്ത ജീവിത ലക്ഷ്യമാണോ യുക്തിവാദവുമായി എല്ലാം അളക്കാന്‍ മെനക്കെടുന്ന യുക്തിവാദിയുടെത് ......................................ഫയങ്കരമായിപ്പോയല്ലോ സാറേ.ലാ ചോദ്യം താങ്കള്‍ക്കും ബാധകമാണല്ലോ താങ്കള്‍ എന്തെ ഇത് വരെ തൂങ്ങിച്ചത്തില്ല.
          എന്റെ കാര്യം കൃത്യമാണ്.അവസാന നിമിഷം വരെ അതിജീവിക്കാന്‍ ശ്രമിക്കും.കാരണം ഒറ്റ ജീവിതമേ ഉള്ളൂ.എനിക്ക് ഞാന്‍ എന്ന നിലയില്‍.
          താങ്കള്‍ക്കൊക്കെ ലവിടെ എളുപ്പം എത്തണ്ടേ.
          പിന്നെ താങ്കളുടെ രണ്ടാമത്തെ ചോദ്യം ഉണ്ടല്ലോ ലത് താകള്‍ കണ്ണാടിയില്‍ നോക്കി പറയേണ്ടതാണ്.അല്ലാതെ ഭൂമിയില്‍ പെരുത്ത ജീവിത ലക്ഷ്യവുമായി ആരെങ്കിലും പിറന്നു വേഴുന്നു എന്നൊക്കെ താങ്കള്‍ കാച്ചിയാല്‍ അത് താങ്കളുടെ ഒക്കെ ആഗ്രഹം മാത്രം.അല്ലാതെ അല്ലെങ്കില്‍ നൂറുകോടി ആളുകള്‍ മോക്ഷം കിട്ടാന്‍ കുറെ ആളുകള്‍ പറുദീസയില്‍ പോകാന്‍ കുറെ ആളുകള്‍ ഹൂരികളും മദ്യപ്പുഴകളും ഒക്കെയുള്ള ലവിടെ പോകാന്‍ എന്നൊക്കെ പരയ്മ്പോള്‍ നാണം തോന്നാത്തത് ലവന്റെ സ്വര്‍ഗ്ഗം നുണ എന്റേത് സത്യം എന്ന വിട്ടി വിശ്വാസം കൊണ്ട് മാത്രം..

          മാര്‍ച്ച് 29 12:03pm-ന് · 

        • Pma Nasar Doha അതിജീവിച്ചിട്ട് എന്തിനു ....?അതിജീവനത്തിന്റെ അന്തര ഫലം പോലും അനുഭവിക്കാന്‍ ഒരു ഉറപ്പുമിലാത്ത ദുര്‍ബലത കൊണ്ട് വരിഞ്ഞുമുര്‍ക്കിയ നശ്വരമായ ഈ ദുനിയാവില്‍ .....!!

          അത് കൊണ്ടാ ചോദിക്കുന്നത് അതിജീവിക്കു ന്നതിനേക്കാള്‍ മെച്ചപ്പെട്ടത് തൂങ്ങി ചാവല്‍ തന്നെയല്ലേ എന്ന് ......?

          മാര്‍ച്ച് 29 4:10pm-ന് · 

        • Ea Jabbar സ്ത്രീകള്‍ക്കു ബുദ്ധി കുറവാണെന്നു ധരിച്ചു വെച്ചിരിക്കുന്ന ദൈവത്തിനാണു ബുദ്ധിശൂന്യത !
          മാര്‍ച്ച് 29 4:16pm-ന് ·  ·  5

        • Pma Nasar Doha ദൈവത്തിന്റെ പടപ്പാണ് 'ബുദ്ധി " എന്ന സംഗതി..ബുദ്ധിയുടെ ഉടമസ്ഥനു ബുദ്ധിശൂന്യത കണ്ടു പിടിക്കുന്ന ദുര്‍ബലനായ മനുഷ്യനാണ് യഥാര്‍ത്ഥ ബുദ്ധിശൂന്യത ..!!
          മാര്‍ച്ച് 29 4:20pm-ന് · 

        • Rejeesh Palavila ‎"The belief in a divine creator aside, no rational person can seriously argue that feminism and religiosity can coexist. If you claim to be a religious person, you are not a feminist, nor if you believe men and women are inherently equals can you claim to believe in the fundamental beliefs of any religion. As far as I know, there is no religion on Earth that presents men and women as exact equals."
          Allison Kilkenny

          മാര്‍ച്ച് 29 4:23pm-ന് · 

        • Shamim KM ഇതില്‍ ചിതിക്കുന്നവര്‍ക്ക് ദൃഷ്ട്ടാ ന്തമുണ്ട്... ////ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) യുടെ കാലത്ത് ഭാര്യമാരോട് വിശാലമായി സംസാരിക്കുന്നതും വിനോദിക്കുന്നതും ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. അതിനെ വിരോധിച്ച് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുമോ എന്ന ഭയം കാരണം. നബി(സ) മരണപ്പെട്ടശേഷം ഞങ്ങള്‍ അപ്രകാരം ചെയ്യുവാന്‍ തുടങ്ങി. (ബുഖാരി. 7. 62. 115)//// ഖുര്‍ആന്റെ ഒരു ഗതികേടേ !!!
          മാര്‍ച്ച് 29 4:37pm-ന് ·  ·  1

        • Muhadeena Anwar ഈ ഹദീസില്‍ തെറ്റൊന്നും ഞാന്‍ കാണുനില്ല കാരണം സ്ത്രീക്ക് പുരഷനെ മനസ്സ് ഇളക്കാന്‍ തന്നെ തോന്നും . അത് പോലെ നമസ്കാരവും നോയ്യമ്പും മുടക്കം വരുത്തുന്ന സ്ത്രീയുടെ ചില അവസ്ഥകള്‍ അവള്‍ക്കു ഒരു ഒഴിവോ അവധിയോ ആണ് . പുരുഷനോളം ആരാധന കാര്യങ്ങളില്‍ സ്ത്രീ വരില്ല . ഈ അവധി അവള്‍ക്കു ആശ്വാസം തന്നെ . റിഹാന പോലെ ഉള്ള സ്ത്രീകള്‍ ഈ അവധി ദിനങ്ങളില്ലും ആരാധനാ നടത്തണം എന്ന് സമരം ചെയ്യുന്നതിന്റെ ഉദ്ദേശം എന്തെന്ന് മനസ്സിലാകുന്നില്ല
          മാര്‍ച്ച് 29 5:40pm-ന് ·  ·  1